Drisya TV | Malayalam News

നാല് മണിക്കൂറിലേറെ നീണ്ട ചർച്ചയിലും കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായില്ല

 Web Desk    9 May 2026

എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നടന്ന നാല് മണിക്കൂറിലേറെ നീണ്ട ചർച്ചയിലും മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായില്ല. തീരുമാനം ഉടനെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി അറിയിച്ചു. '23-ാം തിയതി വരെ സമയമുണ്ട്, ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും' - ദീപാദാസ് മുൻഷി പറഞ്ഞു. വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് ദീപാദാസ് മുൻഷി യോഗത്തിൽ തീരുമാനമാവാത്ത കാര്യം അറിയിച്ചത്.

തങ്ങൾക്ക് വേണ്ടി പ്രവർത്തകരാരും നിരത്തുകളിലിറങ്ങുന്നതെന്ന് മൂന്ന് നേതാക്കളും പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഞങ്ങൾക്ക് വേണ്ടി പ്രവർത്തകർ ചേരി തിരിഞ്ഞ് നിരത്തിലിറങ്ങരുത് സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ എടുത്ത് മാറ്റണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

വ്യക്തിപരമായ രീതിയിൽ ഫ്ലെക്സുകൾ വെക്കരുത്, നേതാക്കളെ ഇഷ്‌ടപ്പെടുന്നത് നല്ലതാണ് മറ്റുള്ളവരെ മോശമാക്കരുത് എന്നും കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ചേരി തിരിഞ്ഞുള്ള പ്രതിഷേധങ്ങൾ പാർട്ടി ദോഷം ചെയ്യുമെന്നും എല്ലാ പ്രവർത്തകരും കോൺഗ്രസ് നേതൃത്വമെടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കണമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങോട് പ്രതികരിച്ചു.

നാല് മണിയോടെ ആരംഭിച്ച കൂടിക്കാഴ്ചയിൽ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ദീപ ദാസ് മുൻഷി, കേന്ദ്ര നീരീക്ഷകരായിരുന്ന മുകുൾ വാസ്ന‌ിക്, അജയ്മാക്കൻ എന്നിവരും രമേശ് ചെന്നിത്തല കെ.വേണുഗോപാൽ, വി.ഡി സതീശൻ, സണ്ണി ജോസഫ് എന്നിവരാണ് പങ്കെടുക്കുന്നത്. ഒരുമിച്ചുള്ള ചർച്ചകൾക്ക് ശേഷം മൂന്നു പേരുമായും വെവ്വേറെ നേതാക്കൾ ചർച്ച ചെയ്‌തിരുന്നു.

  • Share This Article
Drisya TV | Malayalam News