Drisya TV | Malayalam News

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും

 Web Desk    29 Mar 2026

 

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. ടിവികെയുടെ 24 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 29 വയസ്സു കഴിഞ്ഞിട്ടും ജോലി ഇല്ലാത്തവർക്ക് പ്രതിമാസം 4000 രൂപ നൽകുമെന്ന് വിജയ് പറഞ്ഞു. വിജയ് മത്സരിക്കുന്നതിനാൽ ശ്രദ്ധാകേന്ദ്രമായ പെരമ്പൂരിൽ ഡിഎംകെ തന്നെ മത്സരത്തിനിറങ്ങിയത് ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. തൊട്ടടുത്ത മണ്ഡലമായ കൊളത്തൂരിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമുണ്ട്. ഇന്നു വൈകിട്ട് 5നു ഡിഎംകെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കും.

  • Share This Article
Drisya TV | Malayalam News