സംസ്‌ഥാനത്ത് വൈദ്യുതി ഉപയോഗം എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ബുധനാഴ്‌ച രാത്രിയാണ് 5802 മെഗാവാട്ട് വൈദ്യുതി ആവശ്യകതയുണ്ടായത്. 2024 മേയ് 2 ന് രാത്രിയിൽ 5797 മെഗാവാട്ട് വേണ്ടി വന്നതാണ് ഇതിനു മുൻപുള്ള റെക്കോർഡ്. അതേസമയം, ഒരു ദിവസം ഉപയോഗിച്ച ആകെ വൈദ്യുതിയുടെ അളവിൽ 2024 മേയ് 3 ലെ 11.59 കോടി യൂണിറ്റ് എന്ന റെക്കോഡ് നിലനിൽക്കുന്നു. ബുധനാഴ്ച ആകെ ഉപയോഗിച്ചത് 10.803 കോടി യൂണിറ്റ് ആണ്.