Drisya TV | Malayalam News

സംസ്ഥാനത്ത് ഉയർന്ന താപനിലാ മുന്നറിയിപ്പ്

 Web Desk    23 Mar 2026

സംസ്ഥാനത്ത് ഉയർന്ന താപനിലാ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ പന്ത്രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നു മുതൽ 26 വരെ പാലക്കാട്, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്.

  • Share This Article
Drisya TV | Malayalam News