Drisya TV | Malayalam News

കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ട് നാല് മലയാളികൾ മരിച്ചു

 Web Desk    23 Mar 2026

മൈസൂരിലെ ചന്നപ്പട്ടണയ്ക്കു സമീപമുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, മാഹി സ്വദേശി സുൽഫിക്കർ, ബെംഗളൂരുവിൽ ജോലി ചെയ്യുന്ന സക്കീർ, റഷീദ് എന്നിവരാണ് മരിച്ചത്.

പി.കെ.ട്രാവൽസിന്റെ സ്ലീപർ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പുലർച്ചെ 3 മണിയോടെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ മുൻവശം തകർന്നു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

  • Share This Article
Drisya TV | Malayalam News