Drisya TV | Malayalam News

ഹോർമുസ് ഒറ്റക്ക് തുറക്കുമെന്ന് ട്രംപ്

 Web Desk    18 Mar 2026

ഹോർമുസ് സുരക്ഷിതമാക്കാൻ യൂറോപ്യൻ രാഷ്ട്രങ്ങളുടെ ഉൾപ്പെടെ സഹായം ലഭിക്കാതെ വന്നതോടെ സ്വന്തം നിലയിൽ നീങ്ങാൻ യുഎസ്. ആരുടെയും സഹായമില്ലാതെ ഹോർമുസ് തുറക്കാൻ യുഎസിനാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. പിന്നാലെ ഹോർമുസിലെ ഇറാൻ്റെ മിസൈൽ കേന്ദ്രത്തിൽ ബങ്കർ ബർ ബോംബുകൾ പ്രഹരിച്ചു. രാജ്യാന്തര കപ്പൽ ഗതാഗതത്തിന് ഭീഷണിയായ ഇറാന്റെ ആന്റിഷിപ് ക്രൂസ് മിസൈൽ കേന്ദ്രത്തിലാണ് ആക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. ഇതാദ്യമായാണ് ഹോർമുസിൽ യുഎസിന്റെ ആക്രമണമുണ്ടാകുന്നത്. ഹോർമുസ് സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തൽ.

ഹോർമുസ് ഇനി ഒരിക്കലും പഴയതു പോലെ ആകില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രണമുണ്ടാകാൻ സാധ്യതയുണ്ട്. ഗൾഫ് രാജ്യങ്ങളും ജാഗ്രതയിലാണ്. അതേസമയം, മുതിർന്ന നേതാക്കൾ ഉൾപ്പെടെ കൊല്ലപ്പെട്ടത് ഇറാന്റെ പ്രതിരോധ ശേഷി കുറച്ചിട്ടുണ്ട്. നാവിക, വ്യോമസേനകളെ പൂർണമായും തകർത്തെന്നാണ് യുഎസ് പറയുന്നത്. മിസൈൽ ശേഷിയും കുറഞ്ഞു.

  • Share This Article
Drisya TV | Malayalam News