Drisya TV | Malayalam News

കേരള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

 Web Desk    15 Mar 2026

കേരള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 4 മണിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം നടത്തും.ഏപ്രിൽ 17നും 24നും ഇടയിലാവും കേരളത്തിൽ വോട്ടെടുപ്പ് എന്നാണ് വിവരം. വിഷു ഈസ്റ്റർ ആഘോഷങ്ങൾ പരിഗണിച്ചാവും തീയതി നിർണയിക്കുക.ഒറ്റഘട്ടമായിട്ടാവും കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. മേയ് ആദ്യവാരമാകും ഫലപ്രഖ്യാപനം.

ബംഗാളിൽ തീവ്ര വോട്ടർ പട്ടിക പൂർത്തിയാകാത്തതാണ് പ്രഖ്യാപനം നീണ്ടുപോകാൻ ഇടയാക്കിയത്. ബംഗാളിൽ അന്തിമ വോട്ടർപട്ടിക സംബന്ധിച്ച് പരാതി നൽകാനുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. ഫെബ്രുവരി 28-ാം തീയതിയാണ് ബംഗാളിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അതേസമയം എസ്ഐആറുമായി ബന്ധപ്പെട്ട പരാതികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ വാർത്താ സമ്മേളനം വിളിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തും.

അതേസമയം കേരളത്തിൽ വിവിധ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകൾ അന്തിമ ഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നാൽ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണ പരിപാടികളിലേക്ക് കടക്കും. കേരളത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസിലെ അഡീഷണൽ സിഇഒ പി. ബി. നൂഹ് പറഞ്ഞു.

  • Share This Article
Drisya TV | Malayalam News