Drisya TV | Malayalam News

ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണ്പ രുക്ക്

 Web Desk    26 Feb 2026

ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശിയായ എൻ. ഗംഗാധരൻ നായരുടെ തലയിലാണു ചക്ക വീണ് അപകടം സംഭവിച്ചത്. അത്യാഹിത വിഭാഗത്തിനു മുൻപിൽ നിന്നിരുന്നു പ്ലാവിൽ നിന്നാണ് ചക്ക വീണത്.സംഭവത്തിൽ തലയ്ക്കും കാൽമുട്ടുകൾക്കും കൈമുട്ടുകൾക്കും പരുക്കേറ്റു.

ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനായി കൗണ്ടറിൽ പോയി വരി നിൽക്കുമ്പോഴാണ് ചക്ക തലയിൽ വീണത്.ബോധരഹിതനായ ഗംഗാധരൻ നായരെ ഉടൻ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആശുപ്രതയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

  • Share This Article
Drisya TV | Malayalam News