Drisya TV | Malayalam News

ഇൻസ്റ്റാഗ്രാമിൽ 100 മില്യൺ ഫോളോവേഴ്സിനെ തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവായി നരേന്ദ്ര മോദി 

 Web Desk    26 Feb 2026

പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിൽ 10 കോടി (100 മില്യൺ) ഫോളോവേഴ്സിനെ തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവായി മാറി.2014ൽ ഇൻസ്റ്റാഗ്രാമിൽ ചേർന്ന പ്രധാനമന്ത്രി മോദിക്ക്, നിലവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനേക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്സുണ്ട്. ലോകത്തെ മറ്റ് അഞ്ച് പ്രധാന നേതാക്കളുടെ ആകെ ഫോളോവേഴ്‌സിനേക്കാൾ കൂടുതലാണ് മോദിയുടെ വ്യക്തിഗത ഫോളോവർ കൗണ്ട്.

നിലവിൽ ഡോണൾഡ് ട്രംപിന് 4.32 കോടി ഫോളോവേഴ്സാണുള്ളത്. തൊട്ടുപിന്നാലെ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (1.5 കോടി), ബ്രസീലിയൻ പ്രസിഡന്റ് ലുല (1.44 കോടി), തുർക്കി പ്രസിഡന്റ് എർദോഗൻ (1.16 കോടി), അർജന്റീനിയൻ പ്രസിഡന്റ് ഹാവിയർ മിലി (64 ലക്ഷം) എന്നിവരാണുള്ളത്.

അതേസമയം ഇന്ത്യയിൽ, മറ്റ് രാഷ്ട്രീയ നേതാക്കളേക്കാൾ ബഹുദൂരം മുന്നിലാണ് പ്രധാനമന്ത്രി. 1.61 കോടി അനുയായികളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടാം സ്ഥാനത്തും, 1.26 കോടി അനുയായികളുമായി രാഹുൽ ഗാന്ധി മൂന്നാം സ്ഥാനത്തുമാണ്.

  • Share This Article
Drisya TV | Malayalam News