കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മനു എന്ന ആനയാണ് വിഷ്ണു എന്ന പാപ്പാനെ ചവിട്ടി കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. വെങ്ങാനൂർ സ്വദേശിയായ വിഷ്‌ണു (25) ആനയുടെ ഒന്നാം പാപ്പാനാണ്.കുളിപ്പിക്കുന്നതിനിടെയാണ് ആന ആക്രമണം നടത്തിയത്. വിഷ്ണുവിനെ വെള്ളത്തിലേക്ക് തൂക്കിയെറിഞ്ഞ ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.മറ്റു പാപ്പാന്മാർ ആനയെ പിന്തിരിപ്പിച്ച ശേഷമാണ് വിഷ്ണുവിനെ ആശുപത്രിയിലേക്ക് എത്തിക്കാനായത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. മൃതദേഹം ആര്യനാട് സർക്കാർ ആശുപത്രി മോർച്ചറിയിലാണ് ഉള്ളത്.