Drisya TV | Malayalam News

യുഎസ് പത്രം വാഷിങ്ടൻ പോസ്റ്റ് നടത്തിയ കൂട്ട പിരിച്ചുവിടലിൽ ശശി തരൂരിന്റെ മകനും ജോലി നഷ്ടമായി

 Web Desk    5 Feb 2026

യുഎസ് പത്രം വാഷിങ്ടൻ പോസ്റ്റ് നടത്തിയ കൂട്ട പിരിച്ചുവിടലിൽ ശശി തരൂരിന്റെ മകനും ജോലി നഷ്ടമായി. കോളമിസ്റ്റ് ഇഷാൻ തരൂരിനാണ് മറ്റു മുന്നൂറോളം പേര്‍ക്കൊപ്പം ജോലി നഷ്ടമായത്. തന്റെ എകസ് പോസ്റ്റിലൂടെയാണ് ഇഷാന്‍ ഇക്കാര്യം അറിയിച്ചത്. നഷ്ടമായ ന്യൂസ് റൂമിനെക്കുറിച്ചോര്‍ക്കുമ്പോള്‍ വേദന തോന്നുന്നെന്നും മികച്ച എ‍ഡിറ്റർമാർക്കും ലേഖകർക്കും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയും ഭാഗ്യവുമായിരുന്നുവെന്നും ഇഷാന്‍ എക്സില്‍ കുറിച്ചു. 

‘ വാഷിങ്ടണ്‍ പോസ്റ്റിനു വേണ്ടി രാജ്യാന്തര തലത്തില്‍ സേവനമനുഷ്ഠിച്ച പ്രിയപ്പെട്ട സഹപ്രവര്‍ത്തകരേയും ന്യൂസ് റൂമിനേയും ഓര്‍ത്ത് വേദന തോന്നുന്നു. 12 വര്‍ഷത്തോളം സഹപ്രവര്‍ത്തകരായിരുന്നവര്‍, മികച്ച എഡിറ്റര്‍മാര്‍ക്കും ലേഖകര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചത് വലിയ ബഹുമതിയായിരുന്നു’–ഇഷാന്‍ കുറിക്കുന്നു.

  • Share This Article
Drisya TV | Malayalam News