Drisya TV | Malayalam News

നിർമിതബുദ്ധിയുടെ ഉപദേശം സ്വീകരിച്ച് സ്വയം എച്ച്ഐവി പ്രതിരോധ മരുന്നുകൾ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ

 Web Desk    31 Jan 2026

നിർമിതബുദ്ധിയുടെ ഉപദേശം സ്വീകരിച്ച് സ്വയം എച്ച്ഐവി പ്രതിരോധ മരുന്നുകൾ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. യാതൊരുവിധ വൈദ്യസഹായവും തേടാതെ എച്ച്ഐവി ബാധിച്ചതിന് ശേഷമുള്ള പ്രതിരോധ മരുന്നുകൾ കഴിച്ചതാണ് അപകടമായത്. മരുന്നിന്റെ പ്രതിപ്രവർത്തനം മൂലം അദ്ദേഹത്തിന് Stevens-Johnson syndrome എന്ന ഗുരുതരരോഗം ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

എച്ച്ഐവി പ്രതിരോധത്തിനായുള്ള ഒരു ചികിത്സാ രീതിയാണ് pre-exposure prophylaxis (PrEP). ഇത് ഡോക്ടർമാരുടെ മേൽനോട്ടത്തിൽ കൃത്യമായി കഴിക്കുമ്പോൾ എച്ച്ഐവി ബാധിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിരുന്നു. എന്നാൽ, PrEP, മറ്റ് ആന്റിറെട്രോവൈറൽ ചികിത്സകൾ എന്നിവ എച്ച്ഐവി പരിശോധന, അപകടസാധ്യത വിലയിരുത്തൽ, ഡോക്ട‌ർമാരുടെ പതിവ് നിരീക്ഷണം എന്നിവയ്ക്ക് ശേഷം മാത്രമേ നിർദ്ദേശിക്കാൻ പാടുള്ളൂ. മരുന്ന് ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ പാർശ്വഫലങ്ങൾക്കും സങ്കീർണതകൾക്കും കാരണമായേക്കും.

  • Share This Article
Drisya TV | Malayalam News