റിലീസ് കേന്ദ്രങ്ങളിലെങ്ങും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അഖിൽ സത്യൻ-നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രമായ സർവ്വം മായയ്ക്ക് 100 കൂടിയുടെ ആഗോള വാണിജ്യ നേട്ടം! വലിയ സ്വീകാര്യത തന്നെയാണ് ചിത്രത്തിന് എങ്ങും ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള സിനിമ ടിക്കറ്റ് ബുക്കിങ് ആപ്പുകളിൽ സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കുമില്ലാത്ത കുതിപ്പാണ് സർവ്വം മായ നടത്തുന്നത്.
‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുക്കിയ ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ സവിശേഷത നിവിൻ പോളിയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയായി കാണാനായി എന്നതാണ്. മലയാള സിനിമയിലെ എവർഗ്രീൻ കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’യ്ക്കുണ്ട്. ക്രിസ്മസ് റിലീസായി ഡിസംബർ 25 ന് റിലീസായ സിനിമയുടെ ആദ്യ പകുതി നിവിൻ – അജു വർഗീസ് കൂട്ടുകെട്ടിൻ്റെ ഹ്യൂമർ രംഗങ്ങൾ കൊണ്ട് തിയറ്ററുകളിൽ പൊട്ടിചിരി ഉണ്ടാക്കുമ്പോൾ രണ്ടാം പകുതി ഇമോഷണൽ രംഗങ്ങൾ കൊണ്ടാണ് പ്രേക്ഷകരുടെ ഹൃദയം തൊടുന്നത്.