കെഎ സ്ആർടിസി ബസും പിക്കപ് വാനും കൂട്ടിയിടിച്ചു. ഡിപ്പോയിൽ നിന്നു കടവു റോഡിലൂടെ സ്റ്റാൻ ഡിലേക്കു വരികയായിരുന്ന ബസും ടൗണിൽ നിന്നു വന്ന വാനും തമ്മിലാണ് ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ വാൻ വെട്ടിത്തിരിഞ്ഞു റോഡിൽ മറിഞ്ഞു. വാൻ ഡ്രൈവർക്കും ബസ് കണ്ടക്ടർക്കും നിസ്സാരപരുക്കുണ്ട്.വാനിൽ നിന്നു പാൽ റോഡിൽ പരന്നതോടെ അഗ്നിരക്ഷാസേന എത്തി റോഡ് കഴുകി.പോസ്റ്റ് ഓഫിസ് ജംക്ഷനിൽ അപകടം തുടർച്ചയായതോടെയാണു പെരുവംമൂഴി റോഡ് ഉയർത്തി ടാർ ചെയ്തത്. ഇതോടെ നടക്കാവ് റോഡിനൊപ്പം ജംക്ഷ നിൽ ഉയരമായി. ഉന്നത നിലവാര ത്തിൽ പൂർത്തിയായ കടവ് ഭാഗ ത്തു നിന്നു ബസുകളും ലോറി കൾ ഉൾപ്പെടെ മറ്റു വാഹനങ്ങ ളും വേഗതയിലെത്തുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്.ജംക്ഷനിൽ ഇരു ഭാഗത്തും വേഗത നിയന്ത്രിക്കുന്നതിനു ക്രമീകരണം ഉണ്ടായാൽ മാത്രമേ അപകടം ഒഴിവാകുകയുള്ളൂവെ ന്ന് നാട്ടുകാർ പറയുന്നു.