Drisya TV | Malayalam News

ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

 Web Desk    4 Jan 2026

കോട്ടയം: നഗരത്തിലെ കഞ്ചാവു വില്പനക്കാരെ കേന്ദ്രീകരിച്ച് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി പുല്ലരിക്കുന്ന് സ്വദേശി അമൽവിനയചന്ദ്രൻ (25) നെ സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ് P. G അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇയാൾ കഞ്ചാവ് നൽകിയിരുന്നതായി നേരത്തേ പരാതി ലഭിച്ചിരുന്നു കഞ്ചാവ് കൈമാറുന്നതിനായി ഇയാൾ രാത്രികാലങ്ങളി നഗര പരിസരങ്ങളിൽ വരുക പതിവായിരുന്നു. എക്സൈസ് ഇയാളെ നിരീക്ഷിക്കുകയും വൻതോതിൽ കഞ്ചാവ് മായി എത്തുമെന്ന് മുൻകൂട്ടി വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയുമായിരുന്നു. ഈ കണ്ണിയിൽ കൂടുതൽ ആളുകൾ ഉള്ളതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട് മുഴുവൻ പ്രതികളും ഉടൻ പിടിയിലാകുമെന്ന് കരുതുന്നു, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.  അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മാരായ അരുൺ സി ദാസ്, ഹരിഹരൻ പോറ്റി , പ്രിവന്റ്റീവ് ഓഫീസർ മാരായ ജോസഫ് കെ ജി, അഫ്സൽ കെ, ഉണ്ണികൃഷ്ണൻ കെ പി, പ്രവീൺ ശിവാനന്ദ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്‌ എം ജി, ശ്യാം ശശിധരൻ, അരുൺലാൽ ഒ എ, അജു ജോസഫ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അമ്പിളി കെ ജി എന്നിവർ അടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.

  • Share This Article
Drisya TV | Malayalam News