ബൈക്കുകളുടെ മത്സരയോട്ടം
റോഡ് കുറുകെ കടക്കുകയായിരുന്നു വയോധികൻ ബൈക്കിടിച്ചു മരിച്ചു.പെരുമ്പിള്ളിച്ചിറ കല്ലും പുറത്ത് അലിയാണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അലിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പെരുമ്പിള്ളിച്ചിറ റൂട്ടിൽ ബൈക്കുകളുടെ അമിതവേഗവും മത്സരയോട്ടവും സ്ഥിരം അപകടം ഉണ്ടാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതുവഴിയുള്ള ബൈക്കുകളുടെ അമിതവേഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും നാട്ടുകാർ. ഇതിനുമുമ്പും ഒട്ടേറെ തവണ ബൈക്ക് അപകടം നടന്നിട്ടുള്ള മേഖലയുമാണ് ഇവിടം