Drisya TV | Malayalam News

ട്രെന്റായി പുതുവർഷത്തിലെ പച്ചമുന്തിരി, വസ്തുത എന്ത്...

 Web Desk    1 Jan 2026

പുതുവർഷത്തിൽ പന്ത്രണ്ട് മണിക്ക് പന്ത്രണ്ട് മുന്തിരി കഴിച്ചുകൊണ്ട് പന്ത്രണ്ട് ആഗ്രഹങ്ങൾ നേടാം..ഇത് അറിയാത്തവർ കുറവായിരിക്കും. മുൻപില്ലാത്ത രീതിയിൽ വ്യാപക പ്രചാരണമാണ് ഇത്തവണ ഇക്കാര്യത്തിന് ലഭിച്ചത്. എന്താണ് ഇതിന് പിന്നിലുള്ള വസ്തുകകളെന്ന് നോക്കാം.
 
നൂറ്റാണ്ടുകൾ പഴക്കമുള്ള “12 Grapes Challenge “എന്ന സ്പാനിഷ് ആചാരമാണ് ഇത്. പുതുവത്സര രാത്രി പന്ത്രണ്ട് മണിയ്ക്ക് പന്ത്രണ്ട് മുന്തിരി കഴിച്ചുകൊണ്ട് പന്ത്രണ്ട് ആഗ്രഹങ്ങൾ നടത്തുന്ന ആചാരമാണ് 12 Grapes Challenge.

നമ്മൾ കഴിക്കുന്ന ഓരോ മുന്തിരിയും വരാനിരിക്കുന്ന വർഷത്തിലെ ഓരോ മാസങ്ങളെ ആണ് സൂചിപ്പിക്കുന്നത്. പന്ത്രണ്ട് മുന്തിരിയും കൃത്യ സമയത്ത് കഴിച്ച് തീർത്താൽ പുതു വർഷം ഏറെ ഭാഗ്യം നിറഞ്ഞതും ആഗ്രഹങ്ങൾ എല്ലാം സഫലീകരിക്കുന്നതും ആകുമെന്നാണ് വിശ്വാസം. അതേസമയം, ഈ ആചാരത്തിന് പിന്നിൽ ആരോഗ്യപരമായ ഗുണങ്ങളുമുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

പുതുവത്സര ആഘോഷങ്ങൾക്കിടയിൽ നമ്മൾ നമ്മുക്കായി മാറ്റി വെക്കുന്ന ഈ പന്ത്രണ്ട് സെക്കൻഡിൽ ശരീരത്തിന് വളരെ വിശ്രമം ലഭിക്കുമെന്നും, ശ്വസനം സാധാരണഗതിയിലാവുകയും ശരീരത്തിന്റെ സമ്മർദ്ദം കുറയുകയും ചെയ്യുന്നു. കൂടാതെ മുന്തിരിയിൽ അടങ്ങിയിരിക്കുന്ന നാച്ചുറൽ പഞ്ചസാര, നാരുകൾ, വിറ്റാമിനുകൾ എന്നിവ ദഹനത്തെ സഹായിക്കുമത്രേ. എന്തായാലും ഇങ്ങനെ മുന്തിരി കഴിക്കുന്നതുകൊണ്ട് ദോഷമൊന്നും വരാനില്ല..


 

  • Share This Article
Drisya TV | Malayalam News