വെർച്വൽ അറസ്റ്റിലെന്നു പറഞ്ഞു ഭീഷണിപെടുത്തി വയോധിക ദമ്പതികളിൽ നിന്നും 1.40 കോടി രൂപ തട്ടിയെടുത്ത കേസിൽ ഇതര സംസ്ഥാനക്കാരൻ മല്ലപ്പള്ളി കീഴ് വായ്പൂര് പോലീസിന്റെ പിടിയിൽ.ഗുജറാത്ത് ആനന്ദ് നഗർ ജില്ലയിൽ കൽവാഡിയ സ്വദേശി ആനന്ദ് സമ്പായ് (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 18നാണ് കേസിനാസ്പദമായ സംഭവം. അജ്ഞാത ഫോണിൽ നിന്നും മുബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് മല്ലപ്പള്ളി സ്വദേശികളായ വയോധികരെ വിളിച്ചിട്ട് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വെർച്വൽ അറസ്റ്റിലാണന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.