2026-ലെ ടി20 ലോകകപ്പിനും ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയ്ക്കും ഉള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്‌മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റുക മാത്രമല്ല, ടീമിൽ നിന്ന് പൂർണമായും ഒഴിവാക്കുകയും ചെയ്‌തു. സഞ്ജു സാംസൺ ടീമിലിടം നേടിയിട്ടുണ്ട്. സൂര്യകുമാർ യാദവ് ടീമിനെ നയിക്കുന്ന ടീമിൽ അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.വിക്കറ്റ് കീപ്പർ ബാറ്ററായ ജിതേഷ് ശർമ്മയെയും ഒഴിവാക്കി ഇഷാൻ കിഷനെ ഉൾപ്പെടുത്തിയിട്ടുണ്ട്. റിങ്കു സിംഗിനെയും വാഷിംഗ്ടൺ സുന്ദറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.