KL05 BE 1234 എന്ന ഫാൻസി നമ്പറിനായി കോട്ടയം ആർടിഒ ഓഫിസിൽ നടന്നത് വാശിയേറിയ മത്സരം. ഒടുവിൽ 7,11000 രൂപയ്ക്കാണ് നമ്പർ ലേലത്തിൽ പോയത്. കോട്ടയം സ്വദേശിയായ ജിബിൻ ജോസഫ് കളത്തിൽപ്പടിയാണ് തന്റെ ടൊയോട്ട ഫോർച്യൂണറിനായി ഈ ഫാൻസി നമ്പർ സ്വന്തമാക്കിയത്.
തുടക്കത്തിൽ നാല് പേരായിരുന്നു ഈ നമ്പറിനായി മത്സരിച്ചത്. പിന്നീട് ലേലം രണ്ട് ലക്ഷം വരെ എത്തിയപ്പോഴേക്കും രണ്ടു പേർ പിന്മാറുകയും ബാക്കി രണ്ടു പേർ തമ്മിലായി മത്സരം. അതിൽ 7,00000 രൂപ വരെ വിളിച്ചതിന് ശേഷമാണ് ഇതിൽ ഒരാൾ ലേലം വിളി നിർത്തിയത്.
10000 രൂപ ബുക്കിങ് തുകയും ബാക്കിയുള്ള 7,01000 രൂപയുമാണ് നമ്പറിനായി അടച്ചത്.കോട്ടയത്തെ രണ്ടാമത്തെ വലിയ തുകയാണിത്. KL 05 BD 5555 എന്ന ഫാൻസി നമ്പറിനായി മുടക്കിയ 7,35000 രൂപയാണ് ഇതിൽ ഏറ്റവും വലുത്.
കോട്ടയത്തെ ടൊയോട്ട നിപ്പോൺ ഡീലർഷിപ്പിൽ നിന്നാണ് ജിബിൻ ജോസഫ് ഫോർച്യൂണർ സ്വന്തമാക്കിയത്.