തൊടുപുഴയ്ക്കടുത്ത് കുന്നത്തുണ്ടായ വാഹനാപകടത്തിൽ കുന്നംകാരുപാറ സ്വദേശി സോജി സോജൻ മരിച്ചു. ഇന്നലെ (ഞായറാഴ്ച) രാത്രി എട്ടു മണിയോടെ തൊടുപുഴയ്ക്ക് അടുത്ത് കുന്നത്തുണ്ടായ വാഹനാപകടത്തിലാണ് സോജി സോജൻ മരണപ്പെട്ടത്.
സോജി സഞ്ചരിച്ച ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആയിരുന്നു അപകടം
അപകടം നടന്ന ഉടനെ നാട്ടുകാർ സോജിയെ മുതലക്കോടത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.