കോട്ടയം: വിശ്വാസികളുടെ അഭയസ്ഥാനമായ ശബരിമലയെ ഭക്തരുടെ അഭിമാനമായി സംരക്ഷിക്കേണ്ടതിനു പകരം കള്ളൻമാരുടെയും കൊള്ളക്കാരുടേയും വിഹാരകേന്ദ്രമാക്കി പിണറായ് സർക്കാർ മാറ്റിയെന്ന് എ ഐ.സി.സി. അംഗം ടി.ഡി പ്രദീപ് കുമാർ ആരോപിച്ചു. കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്സ് മഹിള യുവജന വിഭാഗം സംസ്ഥാന പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം
മഹിളാ വിഭാഗം സംസ്ഥാന പ്രസിഡൻ്റ് ഓമന ഗോപാലൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.ടി.എ.സി സംസ്ഥാന പ്രസിഡൻ്റ് പി.ആർ അരുൺ കുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചേരാപുരം, ട്രഷറർരവിലായം തോപ്പിൽ, വൈസ് പ്രസിഡൻ്റ് ടി. സുനിൽകുമാർ , മഹിളാ കോൺഗ്രസ്സ് കോട്ടയം ജില്ലാപ്രസിഡൻ്റ് ബെറ്റി ടോജോ, കെ.ജി. സുരേഷ് ബാബു,എൻ.പി പ്രസാദ് കാണക്കാരി, ടി.എസ് രാജൻ കെ.പി.ശെൽവകുമാർ എ ഡി സുനിൽകുമാർ,ശരത് ശശി, അജിത വൽസൻ, പുഷ്പകുമാരി, ഉമപാമ്പാടി, കെ.പി. കൃഷ്ണൻകുട്ടി, സി.ജയചന്ദ്രൻ വി.ആർ പ്രകാശൻ ,രാജേഷ് രാഘവൻ, തുടങ്ങിയവർ സംസാരിച്ചു.