Drisya TV | Malayalam News

കൊച്ചി മെട്രോയിൽ ഓഗസ്റ്റ് മാസം യാത്ര ചെയ്തത് 34.10 ലക്ഷം പേർ 

 Web Desk    20 Sep 2025

ഓഗസ്റ്റ് മെട്രോയെ സംബന്ധിച്ച് ഭാഗ്യ മാസമായിരുന്നു. റെക്കോഡ് യാത്രക്കാരെ സമ്മാനിച്ചാണ് ഓഗസ്റ്റ് കടന്നുപോയത്. 34.10 ലക്ഷം പേരാണ് കഴിഞ്ഞ മാസം മെട്രോയിൽ യാത്ര ചെയ്തത്. ജൂണിൽ മെട്രോയിലെ യാത്രക്കാർ 28.94 ലക്ഷമായിരുന്നു. ജൂലായിലിത് 32.14 ലക്ഷമായി .

മെട്രോ സർവീസ് തുടങ്ങിയ വർഷം മുതൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. നിലവിൽ ദിവസം ശരാശരി ഒരു ലക്ഷത്തിലേറെപ്പേരാണ് മെട്രോയിൽ യാത്ര ചെയ്യുന്നത്. മെട്രോ സ്റ്റേഷനുകളിൽനിന്ന് ഫീഡർ സർവീസുകൾ തുടങ്ങിയത് യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തുടർയാത്രയ്ക്ക് ഇലക്ട്രിക് ബസ് സർവീസ് ഉൾപ്പെടെ മെട്രോ സ്റ്റേഷനുകളിൽ ലഭ്യമാണ്.

  • Share This Article
Drisya TV | Malayalam News