Drisya TV | Malayalam News

തടവിലായ കന്യാസ്ത്രീകളുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം: ജോസ് കെ മാണി

 Web Desk    27 Jul 2025

കോട്ടയം: ഛത്തീസ്ഗഡിൽ അന്യായമായി പോലീസ് കസ്റ്റഡിയിലെടുത്ത് തടവിലാക്കിയ കന്യാസ്ത്രീകളുടെ മോചനത്തിന് പ്രധാനമന്ത്രി നേരിട്ട് അടിയന്തരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.മലയാളികളായ സി.വന്ദന ഫ്രാൻസിസ്, സി. പ്രീതി മേരി എന്നീ രണ്ട് കന്യാസ്ത്രീകൾക്ക്നേരെ മനുഷ്യത്വരഹിതവും നീതിക്ക് നിരക്കാത്തതുമായ പോലീസ് നടപടിയാണ് ഉണ്ടായത് .മാനവ സേവയ്ക്കും സാമൂഹ്യ സേവനത്തിനും സ്വയം സമർപ്പിച്ച രണ്ട് കന്യാസ്ത്രീകളെയാണ് മനുഷ്യക്കടത്ത് നടത്തുന്നുവെന്ന സംഘപരിവാർ സംഘടനകളുടെ സത്യവിരുദ്ധമായ പരാതിയെത്തുടർന്ന് മനുഷ്യത്വരഹിതമായ രീതിയിൽ ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ത്യയിലെമ്പാടും നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ തുടർച്ചയായി മാത്രമേ ഈ സംഭവത്തെ മന:സ്സാക്ഷിയുള്ളവർക്ക് കാണാൻ കഴിയൂ.ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ജോസ് കെ മാണി ചൂണ്ടിക്കാട്ടി.കണ്ണൂർ ഉദയഗിരി സ്വദേശിനിയായ സി.വന്ദന ഫ്രാൻസിന്റെ സഹോദരനുമായി ജോസ് കെ മാണി ടെലഫോണിൽ സംസാരിച്ചു.

  • Share This Article
Drisya TV | Malayalam News