തൊടുപുഴ അറക്കുളം കാവുംപടി ഭാഗത്തു എക്‌സൈസ് നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശം വച്ച 76 ബോട്ടിൽ Mephentermine Sulphate Injection I. P എന്ന മരുന്നുമായി യുവാവ് പിടിയിൽ. തൊടുപുഴ താലൂക്കിൽ അറകുളം വില്ലേജിൽ കാവുംപടി കരയിൽ കദളിക്കാട്ടിൽ വീട്ടിൽ റാപ്സ് എന്നു വിളിക്കുന്ന ഗൗതംകൃഷ്ണയാണ് പിടിയിലായത്. യുവാക്കൾക്കിടയിൽ വില്പനയ്കയാണ് ഇയാൾ സൂക്ഷിച്ചിരുന്നത് രക്തസമ്മർദം കൂട്ടുന്നതിനായി അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന മരുന്നാണ് മെഫെട്രമിൻ സാൾഫേറ്റ്. ഡോക്ടറുടെ നിർദേശത്തോടെ മാത്രം നൽകുന്ന ഇൻജെക്ഷൻ രൂപത്തിലുള്ള മരുന്നാണിത്. ലഹരിക്കും ഉത്തേജനത്തിനുമായി യുവാക്കൾ അനധികൃതമായി ഈ മരുന്ന് ഉപയോഗിക്കുന്നത്.
മൂലമറ്റം കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർക്ക് അറിവ് ലഭിച്ചിരുന്നു അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.