മുട്ടം തൊടുപുഴ റോഡിൽ മൂന്നാം മൈലിനും മ്രാലയ്ക്കും ഇടയിൽ
ബൈക്ക് യാത്രികന് മേൽ മരം കടപുഴകി വീണ് അപകടം. കോടിക്കുളം സ്വദേശി മനോജ് കെ കെ സഞ്ചരിച്ചിരുന്ന ബൈക്കിനു മുകളിലേക്കാണ് മരം വീണത്. മരം വീണതിനെ തുടർന്ന് വൻ ഗതാഗത തടസമുണ്ടായി.പരിക്കേറ്റ ആളെ ആശുപത്രിയിലേക്ക് മാറ്റി.