യുഎഇയിലെ റാസൽഖൈമ ബസ്സപകടത്തിൽ തലശ്ശേരി സ്വദേശിനിയുടെ മരണം സ്ഥിരീകരിച്ച് കുടുംബം. ദുബൈയിൽ ജോലി ചെയ്യുന്ന 26കാരി സങ്കീർത്ത സുരേഷാണ് മരിച്ചത്. പുതിയ ജോലിക്ക് വിസ മാറാൻ ഒമാനിൽ പോയി വരുന്നതിനിടെയാണ് അപകടം.ആന്ധ്രാ സ്വദേശി വിനോദ് കുമാറിന്റെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 13 പേർ മരിച്ച അപകടത്തിൽ കൂടുതൽ മലയാളികളുണ്ടെന്നാണ് സൂചന. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.