ജനുവരി ഒന്നുമുതല്‍ കേരളത്തിലെ രണ്ട് ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി ഒഴിയുന്നു.കണ്ണൂര്‍-തിരുവനന്തപുരം-കണ്ണൂര്‍ (12081/12082), കോഴിക്കോട്-തിരുവനന്തപുരം-കോഴിക്കോട് (12075/12076) ജനശതാബ്ദികളുടെ സൂപ്പര്‍ ഫാസ്റ്റ് പദവിയാണ് ഒഴിവാക്കുക കൂടാതെ നമ്പറും മാറും.സൂപ്പര്‍ഫാസ്റ്റ് വണ്ടികളുടെ ശരാശരി വേഗം 55 കിലോമീറ്ററോ അതില്‍ കൂടുതലോ ആയിരിക്കും. വേഗം കുറയുന്ന വണ്ടികളെ റെയില്‍വേ നിരീക്ഷിച്ച് പിന്നീട് എക്സപ്രസുകളാക്കുന്നത്. ഇന്ത്യയില്‍ ഗരീബ് രഥ് ഉള്‍പ്പടെ പത്തോളം വണ്ടികളുടെ സൂപ്പര്‍ ഫാസ്റ്റ് പദവി റെയില്‍വേ അടുത്തിടെ ഒഴിവാക്കിയിരുന്നു.ഇതോടെ സൂപ്പര്‍ഫാസ്റ്റ് വണ്ടികളില്‍ ഈടാക്കുന്ന സപ്ലിമെന്ററി നിരക്ക് (15 രൂപ മുതല്‍ 45 രൂപ) കുറയും കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് സിറ്റിങ് റിസര്‍വേഷനില്‍ 235 രൂപയാണ് നിരക്ക്. സൂപ്പര്‍ഫാസ്റ്റ് പദവി ഒഴിയുമ്പോള്‍ 220 രൂപയാകും. എസി ചെയര്‍കാറില്‍ 780 രൂപയുള്ളത് 735 രൂപയാകും.