Drisya TV | Malayalam News

പാറശ്ശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ അഞ്ച് ജീവനക്കാര്‍ക്ക് മിന്നലേറ്റു

 Web Desk    25 Oct 2026

പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച് ജീവനക്കാർക്ക് മിന്നലേറ്റു. മിനിസ്റ്റീരിയൽ സ്റ്റാഫുകളായ ശോഭ, രേഖ, സെലിൻ മേരി, ജയ, സ്റ്റേഷൻ മാസ്റ്റർ സാബു എന്നിവർക്കാണ് മിന്നലേറ്റത്. അപകടത്തിൽ ഡിപ്പോയിലെ സ്വിച്ച് ബോർഡ് പൂർണമായും കത്തിനശിച്ചു. നാല് കംപ്യൂട്ടറുകൾ കത്തിനശിച്ചു.പരുക്കേറ്റ നാല് വനിതാ ജീവനക്കാരെ പാറശ്ശാല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാബുവിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

അതിതീവ്ര മഴക്കുള്ള സാധ്യത മുൻനിർത്തി ഞായറാഴ്ച മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടുമാണ്.

  • Share This Article
Drisya TV | Malayalam News