Drisya TV | Malayalam News

ശബരിമല നെയ്യ് ക്രമക്കേടിൽ കരാറുകാരൻ എസ്.എസ്.ബിനുവിനെ അറസറ്റ് ചെയ്തത് വിജിലൻസ്

 Web Desk    24 Oct 2026

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്. ട്രാൻസ്പോർട് കരാറുകാരൻ എസ്.എസ്.ബിനുവിനെയാണ് വിജിലൻസ് പ്രത്യേക സംഘം അറസറ്റ് ചെയ്തത്. സന്നിധാനത്തേക്കുള്ള 11,040 കിലോ മിൽമ നെയ്യ് മറിച്ച് വിറ്റുവെന്ന കേസിൽ ആണ് നടപടി. ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ തമിഴ്‌നാട്ടിലെ ഏജൻസികൾക്കാണ് നെയ്യ് മറിച്ചുവിറ്റത്.

പത്തനംതിട്ട മിൽമ ഡയറിൽനിന്ന് 2025 നവംബർ 5 ന് ഏറ്റുവാങ്ങിയ 11,040 കിലോ നെയ്യ് കൃത്രിമമായി ഇൻവോയിസ് ഉണ്ടാക്കിയും വാഹന നമ്പർ കളവായി കൂട്ടിച്ചേർത്ത് വ്യാജരേഖ ചമച്ചും സന്നിധാനത്ത് എത്തിക്കാതെ ഒട്ടൻഛത്രത്തുള്ള ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങൾക്കു മറിച്ചുവിറ്റ് 50 ലക്ഷം രൂപയുടെ ലാഭമുണ്ടാക്കിയെന്ന് വിജിലൻസ് അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

  • Share This Article
Drisya TV | Malayalam News