അമേരിക്കയിൽ ഈ വർഷത്തെ ഡേലൈറ്റ് സേവിങ് സമയത്തിന് നവംബർ ഒന്നിന് വിരാമമാകുന്നു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും നവംബർ ഒന്ന് ഞായറാഴ്ച പുലർച്ചെ ക്ലോക്കിലെ സമയം ഒരു മണിക്കൂർ പിന്നോട്ട് ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയാകുമ്പോൾ സമയം ഒരു മണിക്കൂർ പുറകോട്ട് മാറ്റി ഒരുമണിയാക്കി മാറ്റണം.
ഇതോടെ രാജ്യം 'സ്റ്റാൻഡേർഡ് ടൈമിലേക്ക്' തിരികെ എത്തും. ഈ മാറ്റത്തോടെ അമേരിക്കൻ ജനതയ്ക്ക് ഒരു മണിക്കൂർ അധിക വിശ്രമം ലഭിക്കുമെന്നതിനൊപ്പം ശീതകാലം അടുത്തെത്തുന്നതോടെ വൈകുന്നേരങ്ങളിൽ നേരത്തെ ഇരുട്ടുന്നതിനും രാവിലെ നേരത്തെ വെളിച്ചം ലഭിക്കുന്നതിനും ഇത് കാരണമാകും.
വർഷത്തിൽ രണ്ടുതവണ സമയം മാറ്റുന്ന രീതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് 'സൺഷൈൻ പ്രൊട്ടക്ഷൻ ആക്ട്' അവതരിപ്പിച്ചിരുന്നെങ്കിലും കോൺഗ്രസ് ഇത് ഇതുവരെ അംഗീകരിച്ചിട്ടില്ല. സമയം മാറ്റുന്ന രീതി അവസാനിപ്പിക്കാൻ ജനവികാരവും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലുകളും ഉണ്ടെങ്കിലും നിലവിൽ ഫെഡറൽ നിയമങ്ങളിൽ മാറ്റം വരുത്താത്തതിനാൽ പഴയ രീതി തന്നെ തുടരുകയാണ്.48 സംസ്ഥാനങ്ങളിൽ ബാധകംനിലവിലെ നിയമമനുസരിച്ച് മാർച്ച് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ച ആരംഭിക്കുന്ന ഡേലൈറ്റ് സേവിങ് സമയം നവംബറിലെ ആദ്യ ഞായറാഴ്ചയാണ് അവസാനിക്കുന്നത്. അമേരിക്കയിലെ 48 സംസ്ഥാനങ്ങളിലും തലസ്ഥാനമായ വാഷിങ്ടൺ ഡി.സിയിലും ഈ സമയമാറ്റം ബാധകമാണ്.