Drisya TV | Malayalam News

കോവളം സ്പാ കേസ്,ഉദ്യോഗസ്ഥർ ആന്ധ്രയിലേക്ക്

 Web Desk    22 Oct 2026

കോവളം സ്പാ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ഇന്ന് ആന്ധ്രയിലേക്ക് തിരിക്കും. ഇരയായ16 കാരിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പെൺകുട്ടി പഠിച്ച സ്കൂളിൽ തെളിവെടുക്കുകയും സഹോദരിയുടെ മൊഴി എടുക്കുകയും ചെയ്യും. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥാനെ മാറ്റിയിട്ടുണ്ട്. കൺട്രോൾ റൂം എസിപി സി ചന്ദ്രകുമാറാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. അന്തർ സംസ്ഥാന ബന്ധം തെളിഞ്ഞതിനെ തുടർന്നാണ് മുതിർന്ന ഉദ്യോഗസ്ഥനെ അനേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.അറസ്റ്റിലായ അഞ്ചുപേരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാണ്. സ്പായുടെ യഥാർത്ഥ ഉടമയായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം ഓ അനുരൂപിന്‍റെയും രണ്ട് സ്പാ ജീവനക്കാരുടെയും പെൺകുട്ടിയെ എത്തിച്ച ദമ്പതികളുടെയും ഫോൺ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.

ഇവരുടെ പണമിടപാടുകളും പരിശോധിച്ചു. ചെന്നൈയിലും കേരളത്തിലും കുട്ടിയെ എത്തിച്ചതിന് പിന്നിൽ വൻ റാക്കറ്റെന്നാണ് സംശയം. കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ പോലും കുട്ടിയെ പലർക്കും കാഴ്ചവെച്ചെന്നാണ് പൊലീസിന് കിട്ടിയ വിവരം. കുട്ടിയെ വീണ്ടും വൈദ്യപരിശോധന നടത്തി. സിഡബ്ല്യുസിയുടെ സംരക്ഷണിയിലുളള കുട്ടിയെ ഐജി നേരിട്ട് കണ്ട് വിവരങ്ങൾ ശേഖരിച്ചു. പെൺകുട്ടിയെ ചെന്നൈ ചെങ്കൽപ്പെട്ടിൽ വിറ്റത് ഏത് സ്പായിലെന്ന് കണ്ടെത്താനായിട്ടില്ല. ഇതിനായാണ് ചെന്നൈയിലെത്തിച്ച് തെളിവെടുക്കാൻ താംബരം പൊലീസ് അനുമതി തേടിയത്. എന്നാൽ തുടർച്ചയായ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും കഴിഞ്ഞതിനാൽ കുട്ടിയെ ഉടൻ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ സിഡബ്ല്യുസി അനുമതി നൽകിയേക്കില്ല. അന്തർ സംസ്ഥാന ബന്ധം കൂടിയുളളതിൽ കേസിലെ അന്വേഷണസംഘം വിപുലപ്പെടുത്തി.

  • Share This Article
Drisya TV | Malayalam News