Drisya TV | Malayalam News

അമേരിക്കയിലെ 18 വയസ്സിൽ താഴെയുള്ള ഓരോ കുട്ടിക്കും സ്പേസ് എക്സിന്റെ ഓഹരികൾ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്

 Web Desk    20 Oct 2026

അമേരിക്കയിലെ 18 വയസ്സിൽ താഴെയുള്ള ഓരോ കുട്ടിക്കും തന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ 'സ്പേസ് എക്സി'ന്റെ ഓഹരികൾ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് വ്യവസായിയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ 'ആന്ത്രോപിക്' തങ്ങളുടെ ഓഹരികളുടെ അഞ്ച് ശതമാനം പൊതുജനക്ഷേമ ഫണ്ടിലേക്ക് മാറ്റുമെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് മസ്‌കിന്റെ പ്രഖ്യാപനം.ലാഭവിഹിതവും ഓഹരികളും ഇതുപോലെ വലിയ ട്രസ്റ്റുകൾക്കോ ഫണ്ടുകൾക്കോ നൽകുന്നതിന് പകരം നേരിട്ട് രാജ്യത്തെ സാധാരണക്കാരായ പൊതുജനങ്ങൾക്ക് നൽകുന്നതാണ് കൂടുതൽ ഫലപ്രദമെന്ന് മസ്‌ക് അഭിപ്രായപ്പെട്ടു.

നിലവിലെ കണക്കനുസരിച്ച് ഏകദേശം 146.03 ഡോളറാണ് സ്പേസ് എക്സിന്റെ ഓഹരിയുടെ വില. അമേരിക്കയിൽ 18 വയസ്സിന് താഴെയുള്ള ഏകദേശം 7.3 കോടി കുട്ടികളുണ്ടെന്നാണ് കണക്ക്. ഇതനുസരിച്ച് മസ്‌കിന്റെ ഈ വാഗ്ദാനത്തിന് മാത്രം ഏകദേശം 100 കോടി ഡോളറിലധികം (9,500 കോടി രൂപ) മൂല്യം വരും. ഈ പദ്ധതി എങ്ങനെ നടപ്പിലാക്കുമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മസ്‌ക് പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇത് തുടക്കം മാത്രമാണെന്നും ഭാവിയിൽ സമാനമായ പദ്ധതികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

  • Share This Article
Drisya TV | Malayalam News