Drisya TV | Malayalam News

ഇന്ത്യൻ ഐടി കമ്പനികൾ ഉൾപ്പെടെ 8 പ്രമുഖ കമ്പനികളുടെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ച യുഎസ് തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ

 Web Desk    10 Oct 2026

ഇന്ത്യൻ ഐടി കമ്പനികൾ ഉൾപ്പെടെ 8 പ്രമുഖ കമ്പനികളുടെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ച യുഎസ് തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. ഇരുരാജ്യങ്ങളുടെയും പൊതുവായ ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഈ നടപടി സഹായിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി. വിദേശ പ്രഫഷനലുകളെ "കരാർ അടിമകൾ' എന്നു വിശേഷിപ്പിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ പരാമർശം അനാവശ്യവും അങ്ങേയറ്റം അപമാനകരമാണെന്നും ഇന്ത്യ പ്രതികരിച്ചു.

അടിമത്തത്തിന്റെയും കൊളോണിയൽ ചരിത്രത്തിന്റെയും വേദനാജനകമായ ഓർമകൾ ഉണർത്തുന്ന പദപ്രയോഗങ്ങൾ അങ്ങേയറ്റം അപമാനകരമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്ന് തലമുറകളായി കുടിയേറിയവർ യുഎസിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും ഇന്ത്യ ഓർമിപ്പിച്ചു.ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ്, മൈക്രോസോഫ്റ്റ്, അഡോബി, കാപ്ജെമിനി, കോഗ്നിസന്റ് എന്നീ കമ്പനികളുടെ ഗ്രീൻ കാർഡ് നടപടികളാണ് മരവിപ്പിച്ചത്. വിദേശ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള വിശാലമായ യുഎസ് നീക്കത്തിന്റെ ഭാഗമായാണ് നടപടി.

  • Share This Article
Drisya TV | Malayalam News