Drisya TV | Malayalam News

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

 Web Desk    8 Oct 2026

ചിറയിൻകീഴിൽ പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു. ഈഞ്ചക്കൽ വലിയ ഏലായിൽ അയ്യങ്കാളി പ്രതിമയ്ക്കുസമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന സന്ദീപ് (33) ആണ് മരിച്ചത്. വീട്ടിൽ വച്ചാണു പാമ്പുകടിയേറ്റത്. കഴിഞ്ഞ ദിവസം പിടികൂടിയ പാമ്പിനെ സന്ദീപ് വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. ഇന്നലെ രാത്രി ഈ പാമ്പാണ് സന്ദീപിനെ കടിച്ചതെന്നാണു വിവരം.

ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നില വഷളായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം.

  • Share This Article
Drisya TV | Malayalam News