തിരുവനന്തപുരം കല്ലമ്പലത്ത് റോഡരികിൽ നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കിളിമാനൂർ മുളയ്ക്കലത്തുകാവ് അൻസാർ - സീന ദമ്പതികളുടെ മകൻ ആഷിഖിന്റേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജിലെ അവസാന വർഷ വിദ്യാർഥിയായ യുവാവിനെ കഴിഞ്ഞ രണ്ടു ദിവസമായി കാണാനില്ലെന്ന്കുടുംബം പരാതി നൽകിയിരുന്നു.
കല്ലമ്പലത്ത് ദേശീയപാതയുടെ നിർമാണം നടക്കുന്ന റോഡരികിലാണ് നിർത്തിയിട്ട കാറിൽ മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളിൽ ചാർക്കോൾ പോലുള്ള വസ്തു കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയ്ക്കു ശേഷം പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.