Drisya TV | Malayalam News

സപ്ലൈകോ ആരംഭിക്കുന്ന പുതിയ കൺവീനിയൻസ് സ്റ്റോർ "സപ്ലൈകോ ഗോ" ആദ്യ സ്റ്റോർ ഇന്നുമുതൽ 

 Web Desk    7 Oct 2026

ജനത്തിരക്കുള്ള കേന്ദ്രങ്ങളിൽ സപ്ലൈകോ ആരംഭിക്കുന്ന പുതിയ കൺവീനിയൻസ് സ്റ്റോർ ' സപ്ലൈകോ ഗോ ' ശൃംഖലയിലെ ആദ്യ സ്റ്റോർ ഉദ്ഘാടനം ഇന്ന്. വൈറ്റില മൊബിലിറ്റി ഹബിലാണ് സപ്ലൈകോ ഗോ പ്രവർത്തനമാരംഭിക്കുന്നത്. വൈകിട്ട് മൂന്നിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബാണ് സ്റ്റോറിൻ്റെ ഉദ്ഘാടനം നിർവഹിക്കുക. ഉമാ തോമസ് എംഎൽഎ അധ്യക്ഷ ആയിരിക്കും.

യാത്രക്കാർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, പാനീയങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, ഐസ്ക്രീം, വ്യക്തിഗത ഉപയോഗത്തിനുള്ള അവശ്യവസ്തുക്കൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങളാണ് രാവിലെ 7 മുതൽ വൈകിട്ട് 9 വരെ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോ സ്റ്റോറിൽ ലഭ്യമാവുക.

സർക്കാർ പ്രഖ്യാപിച്ച നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി ആരംഭിക്കുന്ന സ്റ്റോർ ദീർഘദൂര യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജകനകരമാകും. വൈറ്റില മൊബിലിറ്റി ഹബ്ബിലെ ബസ് ബേ യുടെ സമീപം ഏകദേശം 200 ചതുരശ്ര അടി സ്ഥലത്താണ് സപ്ലൈകോ ഗോ സജ്ജീകരിച്ചിരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News