പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡായ അഡിഡാസ് ഇന്ത്യയിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഗുരുഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബിലാണ് പിരിച്ചുവിടൽ. ടെക് ഹബ്ബിലെ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെ ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതായി അഡിഡാസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, എത്രത്തോളം ജീവനക്കാരെ പിരിച്ചുവിടൽ സംബന്ധിച്ച് ഔദ്യോഗിക സ്ഥരീകരണമില്ല.സോഫ്റ്റ് വെയർ എൻജിനീയർമാർ, ഡേറ്റ സയന്‍റിസ്റ്റുകൾ, ഡേറ്റ എൻജിനീയർമാർ തുടങ്ങിയവരെ പിരിച്ചുവിടാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. ഏകദേശം 700-ഓളം ജീവനക്കാരാണ് ഗുരുഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബിൽ ജോലിചെയ്യുന്നത്. ഇവരിൽ 350-ഓളം പേരെ നടപടി ബാധിക്കും. ഇത് സംബന്ധിച്ച നടപടി ക്രമങ്ങളിലേക്ക് കമ്പനി കടന്നതായാണ് വിവരം.