ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു.അവധിയിലായതിനാൽ ആർ. നിശാന്തിനിക്ക് ചുമതല കൈമാറിയിരുന്നു. പുട്ട വിമലാദിത്യ നോഡൽ ഓഫീസർ സ്ഥാനത്തുനിന്ന് മാറിയത് വിമർശനത്തിനിടയാക്കിയിരുന്നു.
എംഡിഎംഎ കേസിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു പുട്ട വിമലാദിത്യ ചുമതലയിൽ നിന്നും മാറിയത്. പുട്ട വിമലാദിത്യ അവധിയായതിനാൽ നിശാന്തിനിക്ക് ചുമതല നൽകിയെന്നായിരുന്നു സർക്കാർ നൽകിയിരുന്ന വിശദീകരണം.