Drisya TV | Malayalam News

ബസ് ടിക്കറ്റുകൾ ഇനി വാട്‌സ്ആപ്പിലൂടെ ബുക്ക് ചെയ്യാം

 Web Desk    6 Aug 2026

കെഎസ്ആർടിസിയിലെ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാകുന്നു. ഇതിനായി വാട്‌സ്ആപ്പിലൂടെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കുകയാണ് കെഎസ്ആർടിസി. മലയാളം, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ ഈ സേവനം ലഭിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ ആണ് വാട്‌സ്ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഉദ്ഘാടനം ചെയ്തത്.

9447071021 എന്ന വാട്‌സ്ആപ്പ് നമ്പറിലാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നത്. കെഎസ്ആർടിസിയുടേത് ഉൾപ്പെടെയുള്ള ആപ്പുകളുടെ സഹായമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെന്നതാണ് വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനത്തിന്റെ നേട്ടം. യാത്ര ചെയ്യുന്ന ദിവസം യാത്ര ആരംഭിക്കുന്ന സ്ഥലം യാത്ര അവസാനിക്കുന്ന സ്ഥലം എന്നിവ നൽകിയാൽ ആ ദിവസം ലഭ്യമാകുന്ന ബസുകളുടെ വിവരം ലഭിക്കും.ഇതിൽ നിന്ന് യാത്രക്കാരന് സൗകര്യപ്രദമായ സമയത്തുള്ള ബസ് തിരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് വാട്‌സ്ആപ്പ് ടിക്കറ്റിങ്ങിൽ ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം കെഎസ്ആർടിസിയുടെ ബസ് സർവീസുമായി ബന്ധപ്പെട്ട ഏത് സംശയങ്ങൾക്കും പരിഹാരം ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കോൾ സെന്റർ സംവിധാനം ഉദ്ഘാനം ചെയ്തിട്ടുണ്ട്.

കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് സ്വന്തം നിലയ്ക്ക് നടത്തുന്നതിന്റെ ഉദ്ഘാടനവും ഇന്ന് നടന്നു. മുമ്പ് വളരെ വിജയകരമായ നടന്നിരുന്ന സേവനമാണ് കെഎസ്ആർടിസിയുടെ കൊറിയർ. എന്നാൽ, പിന്നീട് അത് ഒരു സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചതിനെ തുടർന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ സേവനവും കെഎസ്ആർടിസി നേരിട്ട് നടത്താൻ തീരുമാനിച്ചത്.

  • Share This Article
Drisya TV | Malayalam News