Drisya TV | Malayalam News

യുക്രെയ്നിൽ ചരക്കുകപ്പലിനു നേരെ ആക്രമണം; രണ്ട് ഇന്ത്യൻ‌ പൗരന്മാരെ കാണാതായി

 Web Desk    26 Jul 2026

യുക്രയ‌ിലെ ഒഡേസ തുറമുഖത്ത് നിർത്തിയിട്ടിരുന്ന ചരക്കുകപ്പലിനു നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാതായി. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നതെന്ന് കീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. എംജി എജിഎൻ റാഗ്നർ എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിൽ ആകെ നാല് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കാണാതായ ഇന്ത്യൻ പൗരന്മാർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമായി നടക്കുകയാണെന്നും യുക്രെയ്ൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു. അടിയന്തര കോൺസുലർ സഹായം ആവശ്യമുള്ളവർക്കായി +380 93 355 9958 എന്ന എമർജൻസി ഫോൺ നമ്പറും, cons.kyiv@mea.gov.in, cons1.kyiv@mea.gov.in ഇമെയിൽ വിലാസങ്ങളും എംബസി പങ്കുവച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News