Drisya TV | Malayalam News

തമിഴ്നാട്ടിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ്

 Web Desk    13 May 2026

വിജയ് സർക്കാരിന്റെ നിർണായക വിശ്വാസ വോട്ടെടുപ്പിന്റെ നടപടികൾ പുരോഗമിക്കുന്നു. വേണ്ടത് 116 പേരുടെ പിന്തുണ.വിശ്വാസവോട്ടെടുപ്പിന്റെ പേരിൽ കുതിരക്കച്ചവടം നടന്നെന്ന് ഡിഎംകെ സഖ്യ കക്ഷിയായ ഡിഎംഡികെ നേതാവ് പ്രമലത വിജയകാന്ത് ആരോപിച്ചു. മുഖം മറച്ച് വിജയിനെ കാറിലെത്തി കണ്ടത് ആരാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. തന്റെ സ്വകാര്യ ജ്യോതിഷിയെ സർക്കാർ പദവി നൽകിയതിനും മറുപടി വേണമെന്ന് ആവശ്യപ്പെട്ടു. ആർക്കും പിന്തുണയില്ലെന്നും നിഷ്പക്ഷത പാലിക്കുമെന്നും ബിജെപിയും പിഎംകെയും. കോൺഗ്രസ്, ഇടതു പാർട്ടികൾ, വിസികെ, ലീഗ് എന്നിവർ പിന്തുണ അറിയിച്ചു.

അണ്ണാഡിഎംകെ വിമത എംഎൽഎമാരുടെ നീക്കം എന്താകുമെന്നതിൽ ആകാംക്ഷ തുടരുന്നു.കോൺഗ്രസ്, മുസ്ലിം ലീഗ്, വിസികെ, സിപിഐ, സിപിഎം പാർട്ടികൾ ടിവികെയ്ക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ അണ്ണാ ഡിഎംകെയെ പിളർത്തി 31 എംഎൽഎമാരും സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചു. എഎംഎംകെയുടെ ഏക എംഎൽഎയും കൂടി പിന്തുണച്ചതോടെ 234 അംഗ സഭയിൽ സർക്കാരിന്റെ ബലം 150 ആയി.കേവല ഭൂരിപക്ഷത്തിന് വേണ്ടതിലും 34 അംഗങ്ങൾ കൂടുതലുണ്ട്.

  • Share This Article
Drisya TV | Malayalam News