സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്റ്റിലറീസ് ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡി 'മിന്നൽ മാജിക്ക്' ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. പാലക്കാട് മേനോൻപറയിലെ പ്ലാന്റിൽ നിന്നാണ് മിന്നൽ മാജിക്ക് ബെവ്കോ ഔട്ട്ലറ്റ്ലെറ്റുകളിൽ എത്തുക.ആദ്യഘട്ടത്തിൽ പ്രതിദിനം 9000 കെയ്സ് മദ്യമാണ് വിതരണത്തിനെത്തിക്കുക. പിന്നീട് ഇത് 13,000 കെയ്‌സായി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ അര ലിറ്റർ കുപ്പികളാണ് വിപണിയിലെത്തുക; 400 രൂപയാണ് ഇതിന്റെ വില. 18 കുപ്പികൾ വീതമടങ്ങിയ 13,500 കെയ്സ് മദ്യം പ്രതിദിനം ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്.ഇതിനാവശ്യമായ സ്‌പിരിറ്റ് രാജസ്ഥാനിൽ നിന്നാണ് കരാർ പ്രകാരം എത്തിക്കുന്നത്. മലമ്പുഴയിലെ പ്ലാൻ്റിൽ നിന്നുള്ള ഒരു ലക്ഷം ലിറ്റർ ശുദ്ധജലം ഉപയോഗിച്ചാണ് നിർമ്മാണം.