Drisya TV | Malayalam News

ട്രെയിൻ യാത്രക്കിടെ ആറ് വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ

 Web Desk    9 May 2026

ട്രെയിൻ യാത്രക്കിടെ ആറ് വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം അയത്തിൽ സ്വദേശി നാൽപത് വയസുള്ള സാനിഷാണ് പിടിയിലായത്. പാലരുവി എക്സ്പ്രസിൽ വെച്ചായിരുന്നു പീഡനം. മുത്തച്ഛനൊപ്പം ബർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ട് പോയാണ് പ്രതി ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് ഞെ‌ട്ടിപ്പിക്കുന്ന സംഭവം. കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ്കുടുംബത്തിലെ ആറ് വയസുളള പെൺകുഞ്ഞിനെയാണ് ക്രൂരമായ ലൈം​ഗികാതിക്രമത്തിനിരയാക്കിയത്.

സാനിഷ് വധശ്രമകേസിലടക്കം പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുഞ്ഞും മുത്തച്ഛനും തറയിലാണ് കിടന്നിരുന്നത്. ഇവിടെ നിന്ന് ഇയാൾ കുട്ടിയെ എടുത്തുകൊണ്ടുപോകുകയായിരുന്നു. തൊട്ടടുത്തെ സീറ്റിലുണ്ടായിരുന്ന സ്ത്രീയാണ് കുഞ്ഞിനെ ഇയാൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. പ്രതി രക്ഷപ്പെടാതിരിക്കാൻ യാത്രക്കാരി നടത്തിയ സമയോചിത ഇടപെടലിലാണ് ഇയാൾ പിടിയിലായത്. സാനിഷിനെ പുനലൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

  • Share This Article
Drisya TV | Malayalam News