മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുന്നതിനു തൊട്ടുമുൻപ് ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിനെതിരെ വീണ്ടും നടപടി. ഇത് ഒൻപതാം തവണയാണ് പ്രശാന്തിനെതിരായ നടപടി. എട്ടാമത്തെ സസ്പെൻഷൻ ഉത്തരവ് ഞായറാഴ്ച രാത്രി പുറപ്പെടുവിച്ചിരുന്നു.
സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽപനയെക്കുറിച്ച് ഒരു ഇംഗ്ലിഷ് പത്രത്തിൽ എഴുതിയ ലേഖനം അനുമതിയില്ലാതെയാണ് എന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ നോട്ടിസ്. ഇന്നലെ 3.16ന് തനിക്ക് ഒൻപതാമത്തെ നോട്ടിസ് കിട്ടിയതായി പ്രശാന്ത് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ചീഫ് സെക്രട്ടറി എ.ജയതിലകിനാണോ ഇന്നലെ രാവിലെ പരാജയപ്പെട്ട മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യമെന്നും പ്രശാന്ത് ചോദിച്ചു.