Drisya TV | Malayalam News

യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കാതെ ഹോർമുസ് തുറക്കില്ലെന്ന നിലപാടിൽ ഇറാൻ

 Web Desk    19 Apr 2026

ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ നീക്കം ഇറാൻ വീണ്ടും തടഞ്ഞതോടെ സമാധാന ശ്രമങ്ങളിൽ അനിശ്ചിതത്വം.യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കാതെ ഹോർമുസ് തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ. വ്യവസ്ഥകളില്ലാതെ ഹോർമുസ് തുറക്കുമെന്നത് കെട്ടുകഥയാണെന്നും ഇറാൻ പറയുന്നു. അതിനിടെ യുഎസുമായി ധാരണയിലെത്തിയ ആദ്യ വെടിനിർത്തൽ ഈ മാസം 22ന് അവസാനിക്കും. ഇത് നീട്ടാനും സമാധാന ചർച്ചകൾക്ക് പുതിയ തീയതി നിശ്ചയിക്കാനും യുഎസ് തയാറായിട്ടില്ലെന്നും ഇറാൻ ആരോപിക്കുന്നു. അടുത്ത ദിവസങ്ങളിൽ ഇരുവിഭാഗവും തമ്മിൽ ധാരണയിൽ എത്തിയില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കാനുള്ള സാധ്യതയുണ്ട്. കൂടുതൽ തീവ്രതയോടെ യുദ്ധം ചെയ്യാൻ ഇരുവിഭാഗവും തയാറെടുത്തിട്ടുണ്ടെന്നും റിപ്പോർ‍ട്ടുകൾ പറയുന്നു.യുഎസുമായുള്ള സമാധാന കരാർ അകലെയാണെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് പ്രതികരിച്ചു.

  • Share This Article
Drisya TV | Malayalam News