Drisya TV | Malayalam News

ഇറാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അനുവദിച്ചിരുന്ന ഉപരോധ ഇളവുകൾ ഇനി പുതുക്കില്ലെന്ന് യുഎസ്

 Web Desk    17 Apr 2026

ഇറാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് എണ്ണ വാങ്ങാൻ യുഎസ് ഇന്ത്യയ്ക്ക് അനുവദിച്ചിരുന്ന ഉപരോധ ഇളവുകൾ ഇനി പുതുക്കില്ല. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനിയൻ എണ്ണയ്ക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഈമാസം 19ന് അവസാനിക്കും. യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബെസന്റ് പറഞ്ഞു. റഷ്യൻ എണ്ണയ്‌ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചിട്ടുണ്ട്.

അതേസമയം, അമേരിക്ക-ഇറാൻ അടുത്തഘട്ട ചർച്ച ഇസ്ലാമാബാദിൽ നടക്കുമെന്ന വാർത്ത വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്റെ സൂചനകളും പുറത്ത് വരുന്നുണ്ട്. നിരന്തര ആക്രമണങ്ങൾക്ക് ശേഷം യുഎഇ വൈസ് പ്രസിഡന്‍റുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ സംസാരിച്ചു.

പശ്ചിമേഷ്യൻ സംഘർഷം അസാധാരണ പ്രതിസന്ധിയാണ് നമ്മുടെ നാട്ടിലെ പല മേഖലകളിലുംഉണ്ടാക്കിയിരിക്കുന്നത്. പാചക വാതക പ്രതിസന്ധി ഹോട്ടലുകളെ ബാധിച്ചതോടെ, ഓൺലൈൻ ഭക്ഷണ വിതരണക്കാരും ദുരിതത്തിലായിട്ടുണ്ട്. ഹോട്ടലുകൾ വിഭവങ്ങൾ കുറച്ചതും ഓര്‍ഡറുകൾ ചുരുക്കിയതും വിതരണക്കാരുടെ വരുമാനത്തെ കാര്യമായി ബാധിച്ചു.

  • Share This Article
Drisya TV | Malayalam News