ലണ്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് ജീവനക്കാരിയായ എൽസ എസ്റ്റീവ്സിന് നഷ്ടപരിഹാരം നൽകാനാണ് വിധിച്ചത്. സഹപ്രവർത്തകനായ യുവാവ് പലതവണ വിലക്കിയിട്ടും നിരന്തരം തന്നെ ആന്റി എന്ന് സംബോധന ചെയ്യുന്നതായി 61- കാരി ആരോപിച്ചു.ആവർത്തിച്ച് 'ആന്റി' എന്ന് വിളിച്ച സഹപ്രവർത്തകൻ 1.80 ലക്ഷം രൂപയോളം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ലണ്ടനിലെ നാഷണൽ ഹെൽത്ത് സർവീസ്(NHS ) ജീവനക്കാരിയായ എൽസ എസ്റ്റീവ്സിന്റെ പരാതിയിലാണ് നടപടി. എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലാണ് വിധിച്ചത്. സഹപ്രവർത്തകനായ യുവാവ് പലതവണ വിലക്കിയിട്ടും നിരന്തരം തന്നെ ആന്റി എന്ന് സംബോധന ചെയ്യുന്നതായി 61- കാരി ആരോപിച്ചു.താൻ ബഹുമാനപൂർവമാണ് ഇങ്ങനെ വിളിച്ചതെന്ന സഹപ്രവർത്തകന്റെ വാദം ട്രിബുണൽ അംഗീകരിച്ചില്ല.
തന്റെ പ്രായത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് എൽസ പരാതി നൽകിയത്. പേര് വിളിക്കണമെന്ന് പലതവണ നിർദേശിച്ചിട്ടും ആന്റിയെന്ന് വിളിക്കുന്നത് ചാൾസ് നിർത്തിയില്ല. കൂടാതെ ലിപ്സ്റ്റിക് ഇടുന്നതിൽ പരിഹസിക്കുകയും ചെയ്തതായി 61-കാരി ആരോപിച്ചു. തുടർന്ന് 2023-ൽ ചാൾസിന്റെ പെരുമാറ്റത്തെ കുറിച്ച് ഔദ്യോഗികമായി പരാതി നൽകി. മാനസികമായി തന്നെ വേദനിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി എൽസ പരാതിയിൽ പറഞ്ഞു.