ഇറാഖിലെ ബസറയ്ക്ക് സമീപം എണ്ണ ടാങ്കറിനുനേരെയുണ്ടായ ഇറാൻ ആക്രണത്തിൽ ഇന്ത്യക്കാരൻ മരിച്ചു. ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. യുഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. രക്ഷപ്പെട്ട ഇന്ത്യൻ നാവികരുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും എംബസി അറിയിച്ചു.
യുഎഇയിൽ ഇന്ന് പുലർച്ചെ ഇറാന്റെ ആക്രമണശ്രമമുണ്ടായിരുന്നു. ദുബായ് ക്രീക്ക് ഹാർബറിന് സമീപമുള്ള താമസകെട്ടിടത്തിന് മുകളിൽ ഡ്രോൺ പതിച്ചു. കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ആർക്കും പരുക്കുകളില്ലെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.