Drisya TV | Malayalam News

വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ് 

 Web Desk    12 Mar 2026

വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ഹൈക്കോടതിയാണ് വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ഉത്തരവിട്ടത്. കമ്പനി ആക്‌ട് പ്രകാരമാണ് നടപടി. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരുടെ ഡിൻ അക്കൗണ്ടിന് വാലിഡിറ്റിയില്ലെന്ന് കണ്ടെത്തിയാണ് വെള്ളാപ്പള്ളിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ജസ്റ്റിസ് ടി.ആർ. രവിയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.

എസ്എൻഡിപി യോഗം കമ്പനി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയാണെന്നാണ് പറയുന്നത്. ഇതിലെ ഡയറക്ടർമാരാണ് വെള്ളാപ്പള്ളിയും തുഷാർ വെള്ളാപ്പള്ളിയും ഉൾപ്പെടെയുള്ളവർ. കമ്പനി ഡയറക്ടർമാർക്ക് ഡിൻ അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ, ഇവരുടെ ഡിൻ അക്കൗണ്ടിന് സാധുതയില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. തുടർന്നാണ് കമ്പനി ആക്ടിന്റെ 164(2) പ്രകാരം വെള്ളാപ്പള്ളി അടക്കമുള്ളവരെ അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 2024 മുതൽ ഹൈക്കോടതിയുടെ മുന്നിലുള്ള കേസാണിത്.

  • Share This Article
Drisya TV | Malayalam News